Join News @ Iritty Whats App Group

ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ നിലമ്പൂരിൽ 8 ശതമാനം പോളിങ്; പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അറിയിച്ചും സ്വരാജും ഷൗക്കത്തും

നിലമ്പൂർ:നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ രണ്ട് മണിക്കൂറിൽ 8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. അതിനിടെ, നേരിൽ കണ്ടപ്പോൾ പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അറിയിച്ചും സ്വരാജും ഷൗക്കത്തും രം​ഗത്തെത്തി. വീട്ടികുത്ത് ബൂത്തിൽ ആയിരുന്നു സ്ഥാനാർഥികൾ തമ്മിൽ കണ്ടു മുട്ടിയത്. ഇരുവരും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിച്ചിരുന്നു. 263 ബൂത്തുകളിലായി വിധിയെഴുതുന്നത് 2.32 ലക്ഷം വോട്ടർമാരാണ്.

Post a Comment

أحدث أقدم
Join Our Whats App Group