Join News @ Iritty Whats App Group

കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു, നഗരത്തിൽ 3 ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും

കണ്ണൂർ :കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു. തെരുവ് നായകളെ പാർപ്പിക്കാനായി നഗരത്തിൽ മൂന്ന് ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോർപ്പറേഷൻ പരിധിയിൽ രണ്ടെണ്ണവും കൻ്റോൺമെൻറ് പരിധിയിൽ ഒന്നുമാണ് നിർമ്മിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഷെൽട്ടർ ഹോമുകൾ നിർമ്മിക്കും. നഗരത്തിൽ അലഞ്ഞ് തിരിയുന്ന നായ്ക്കളെ പിടികൂടി ഇങ്ങോട്ടേക്ക് മാറ്റും. കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച തെരുവുനായ മറ്റ് നായ്ക്കളെയും ആക്രമിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളിൽ ഇവയും രോഗലക്ഷണങ്ങൾ പ്രകടമാക്കിയേക്കുമെന്നാണ് കരുതുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group