Join News @ Iritty Whats App Group

കണ്ണില്‍ക്കണ്ടവരെ ഓടിച്ചിട്ട് കടിച്ചു, കണ്ണൂരിനെ ഭീതിയിലാക്കി തെരുവുനായുടെ പരാക്രമം; 30 ഓളം പേര്‍ക്ക് പരിക്ക്, കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുള്ളവര്‍ക്ക് കടിയേറ്റു

ണ്ണൂർ: കണ്ണൂർ നഗരത്തില്‍ ഭീതി പരത്തി തെരുവുനായുടെ അക്രമണം. 30 ഓളം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആള്‍ത്തിരക്കേറിയ കണ്ണൂർ പുതിയ ബസ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളില്‍ തെരുവുനായ ആളുകളെ ഓടിച്ചിട്ട് കടിച്ചത്.


പ്ലസ് വണ്‍ വിദ്യാർത്ഥി നീർക്കടവിലെ അവനീത് (16), ഫോർട്ട് റോഡ് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ കൂത്തുപറമ്ബിലെ സിബിൻ(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുല്‍നാസർ(63), തളിപ്പറമ്ബിലെ ഗണേഷ് കുമാർ (55), കാങ്കോലിലെ വിജിത്ത് (33), തമിഴ്നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ് (35), മുണ്ടേരിയിലെ റാഷിദ (22), അഞ്ചരക്കണ്ടിയിലെ റജില്‍ (19), എസ്.ബി.ഐ ജീവനക്കാരൻ രജീഷ് (39), എറണാകുളം സ്വദേശി രവികുമാർ (40), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാർ (60), വാരം സ്വദേശി സുഷില്‍ (30), കൂത്തുപറമ്ബിലെ സഹദേവൻ (61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രൻ (71), കടമ്ബൂരിലെ അശോകൻ (60), നായാട്ടുപാറ സ്വദേശി സീന (52), കൂത്തുപറമ്ബിലെ മനോഹരൻ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു (65), വിദ്യാർഥിനി കാഞ്ഞങ്ങാട്ടെ ലെനന്ദന (21), മണിക്കടവിലെ ജിനോ (46) തുടങ്ങി 28 പേർക്കാണ് കടിയേറ്റത്. ഇവർ ജില്ലാശുപത്രിയില്‍ ചികിത്സ തേടി. ഭൂരിഭാഗം പേർക്കും കാലിനാണ് കടിയേറ്റത്. കാലത്ത് പരാക്രമം തുടങ്ങിയ നായ് ഉച്ചകഴിഞ്ഞും പലയിടങ്ങളിലായി സഞ്ചരിച്ച്‌ യാത്രികരെ കടിച്ചു കീറുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group