Join News @ Iritty Whats App Group

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്


രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധന. രാജ്യത്ത് 5755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ കോവിഡ് കേസുകൾ 2000ത്തിലേക്ക് കടക്കുന്നു. നിലവിൽ 1806 പേർക്ക് ആണ് ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഒറ്റ ദിവസം 127 പേരുടെ വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്.

24 മണിക്കൂറിൽ 4 പേർ മരിച്ചു. കേരളത്തിലും, മധ്യപ്രദേശിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ആണ് മരണം റിപ്പോർട്ട്‌ ചെയ്‌തത്. കേരളത്തിൽ 59 വയസുള്ള ആളാണ് കൊവിഡ് ബാധിച്ചു മരിച്ചത്. വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത്, ആശുപത്രി തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനായി കേന്ദ്രം മോക്ക് ഡ്രില്ലുകൾ നടത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാളിൽ 58 പുതിയ കൊവിഡ് -19 കേസുകളും 91 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ആകെ സജീവമായ കേസുകൾ ഇപ്പോൾ 596 ആണ്, മരണസംഖ്യ ഒന്ന് മാത്രമാണ്. കോവിഡ് -19 കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി ജൂൺ 5 ന് രാജ്യത്തുടനീളമുള്ള ആശുപത്രികൾ ഒരു മോക്ക് ഡ്രിൽ നടത്തി.

Post a Comment

Previous Post Next Post
Join Our Whats App Group