Join News @ Iritty Whats App Group

യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് വൈകുന്നേരം 7 മണി മുതൽ താമരശ്ശേരി ചുരത്തില്‍ കർശന നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം മുതല്‍ ചുരത്തില്‍ അനധികൃത പാര്‍ക്കിങ്ങിനും കൂട്ടം കൂടി നില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈദ് അവധിയും അടുത്ത ദിവസം ഞായറാഴ്ചയുമായതിനാല്‍ വിനോദ സഞ്ചാരികള്‍ വാഹനങ്ങളില്‍ കൂട്ടമായി എത്തി ചുരത്തില്‍ ഗതാഗത തടസ്സം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണം അര്‍ദ്ധരാത്രി വരെ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group