കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. രണ്ട് ദിവസമാകും പ്രിയങ്ക പ്രചാരണത്തിനുണ്ടാവുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും.
ജൂൺ 14 മുതൽ 16 തീയതികൾക്കിടയിൽ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് പ്രിയങ്ക എത്തുക. സ്വന്തം മണ്ഡലമാണ് എന്ന പരിഗണയിലാണ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത്. മുഖ്യമന്ത്രിയും പ്രിയങ്കയും ഒരേ ദിവസം നിലമ്പൂരിൽ ഉണ്ടാകും.
Post a Comment