മലപ്പുറം: കേരളക്കര കാത്തിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. 19നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടിരുന്നത്. പിൻവലിച്ചതും തള്ളിയതുമായ നാമനിർദേശ പത്രികകൾ തീർത്ത് ഇനി മത്സര രംഗത്തുള്ളത് 10 സ്ഥാനാർത്ഥികളാണ്. ജൂണ്‍ 19 ന് ആണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുക. കൈ ചിഹ്നത്തിൽ മത്സരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത്,ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥി എം. സ്വരാജ്, താമര ചിഹനത്തിൽ മത്സരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാർത്ഥി അഡ്വ. മോഹന്‍ ജോര്‍ജ്, കത്രിക ചിഹ്നത്തിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി.വി അന്‍വര്‍ എന്നിവരാണ് നിലമ്പൂരിൽ അങ്കത്തട്ടിലേറുന്ന പ്രമുഖർ. 10ൽ 6 സ്ഥാനാർത്ഥികളും സ്വതന്ത്രരായാണ് മത്സരിക്കുന്നത്.
മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളും അനുവദിച്ച ചിഹ്നങ്ങളും
1. അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) - താമര
2. ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) - കൈ
3. എം. സ്വരാജ് (സി.പി.ഐ-എം) - ചുറ്റികയും അരിവാളും നക്ഷത്രവും
4. അഡ്വ. സാദിക് നടുത്തൊടി (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) - ബലൂൺ
5. പി.വി അന്‍വര്‍ (സ്വതന്ത്രന്‍) - കത്രിക
6. എന്‍. ജയരാജന്‍ (സ്വതന്ത്രന്‍) - ടെലിവിഷൻ
7. പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍) - കിണർ
8. വിജയന്‍ (സ്വതന്ത്രന്‍) - ബാറ്റ്
9. സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) - ഗ്യാസ് സിലിണ്ടർ
10.ഹരിനാരായണന്‍ (സ്വതന്ത്രന്‍) - ബാറ്ററി ടോർച്ച്
പിവി അൻവറിൻ്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് എന്ന സ്ഥാനാർത്ഥിയടക്കം പിന്മാറി. എസ്ഡിപിഐയുടെ അപര സ്ഥാനാർത്ഥിയും പിന്മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച അൻവർ ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ജനവിധി തേടിയിരുന്നത്.
Post a Comment