Join News @ Iritty Whats App Group

UDF സുസജ്ജം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ; 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും: വി ഡി സതീശൻ


നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ UDF സുസജ്ജം 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവർ UDF ൻ്റെ ഭാഗമാകുന്നത് എങ്ങനെയെന്ന് ഉടൻ പ്രഖ്യാപിക്കും. അൻവർ UDF ൻ്റെ കൂടെയുണ്ടാകും.കഴിഞ്ഞ തവണ യുഡിഎഫിന്റെ കൈയില്‍നിന്നും നഷ്ടപ്പെട്ട സീറ്റാണ് നിലമ്പൂര്‍ എന്നത് ബോധ്യമുണ്ടെന്നും വലിയ ഭൂരിപക്ഷത്തോടുകൂടി ഇത്തവണ ആ സീറ്റ് തിരിച്ചുപിടിക്കും.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക എന്നതാണ് യുഡിഎഫിന്റെ രീതിയെന്നും ഇതില്‍ ഇത്തവണയും മാറ്റം വരില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുമായി സംസാരിക്കുക, എല്ലാ നേതാക്കളുമായും സംസാരിക്കുക എന്നീ കാര്യങ്ങള്‍ നടത്തേണ്ടതുണ്ട്.

ഞാനും കെപിസിസി പ്രസിഡന്റും അത്തരം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും,’ വി.ഡി. സതീശന്‍ പറഞ്ഞു. പ്രചാരണത്തിൽ സർക്കാരിനെ വിചാരണ ചെയ്യും.

സിപിഐഎമ്മിൻ്റെ സ്ഥാനാർഥി പാർട്ടി ചിഹ്നത്തിൽ ഉണ്ടാകുമോ എന്ന് ചോദിക്കണം. പാലക്കാടിലെ ഗതികേട് സിപി ഐഎമ്മിന് നിലമ്പൂരിലും ഉണ്ടാകുമോ എന്നറിയില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group