Join News @ Iritty Whats App Group

നിലമ്പൂരിൽ NDA സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്; രാജീവ് ചന്ദ്രശേഖർ പ്രഖ്യാപനം നടത്തും

നിലമ്പൂരിൽ NDA സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്. ഉച്ചക്ക് 3 മണിക്ക് തിരുവനന്തരത്താണ് പ്രഖ്യാപനം നടക്കുക. NDA യോഗം തിരുവനന്തപുരത്ത് ഇന്ന് നടക്കും. രാജീവ് ചന്ദ്രശേഖർ , തുഷാർ വെള്ളാപള്ളി എന്നിവർ പ്രഖ്യാപനം നടത്തും.

ഇന്നലെ BJP സംസ്ഥാന നേതാക്കൾ നിലമ്പൂരിൽ എത്തി BDJS നേതാക്കളുമായി ചർച്ച നടത്തി. ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാടിന് സാധ്യത. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മത്സരിക്കേണ്ടതില്ലെന്ന ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ നിലപാടില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു.

അസംബ്ലി ഇലക്ഷന് ഏഴുമാസം മാത്രം ബാക്കിനില്‍ക്കെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്നും, സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ കോര്‍ കമ്മിറ്റിയില്‍ വ്യക്തമാക്കിയത്.

ന്യൂനപക്ഷത്തിന് സ്വാധീനമുള്ള നിലമ്പൂര്‍ പോലുള്ള മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിന് രാഷ്ട്രീയമായി യാതൊരു പ്രസക്തിയുമില്ലെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. മാത്രമല്ല സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചിലവഴിക്കുന്ന പണം നഷ്ടമാണെന്നാണ് സംസ്ഥാന അധ്യക്ഷന്റെ നിലപാട്.

തന്റെ രാഷ്ട്രീയം വേറെയാണെന്നുള്ള സംസ്ഥാന അധ്യക്ഷന്റെ നിലപാടിനെ തള്ളുകയാണ് ഒരു വിഭാഗം നേതാക്കള്‍. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെടുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group