ഇരിട്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിപിഐഎം ചാവശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമായ സഖാവ് എ കെ രവീന്ദ്രൻ നിര്യാതനായി
ഇരിട്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിപിഐഎം ചാവശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമായ സഖാവ് എ കെ രവീന്ദ്രൻ (73) നിര്യാതനായി. കഴിഞ്ഞ കുറച്ച് നാളുകളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. സിപിഐഎം ഇരിട്ടി ഏരിയ കമ്മിറ്റി അംഗം, ചാവശ്ശേരി ലോക്കൽ സെക്രട്ടറി, നിർമാണതൊഴിലാളി യൂണിയൻ CITU ഏരിയ പ്രസിഡന്റ്, താലൂക്ക് ലൈബ്രററി കൗൺസിൽ വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.
സഖാവിന്റെ ഭൗതീക ശരീരം നാളെ (10.05.2025) രാവിലെ 10 മണിവരെ കാളാന്തോട് വസതിയിൽ ഉണ്ടാവും. തുടർന്ന് 10.30 ന് ഇരിട്ടി നഗരസഭാ കാര്യാലയം പ്രവർത്തിക്കുന്ന പുന്നാട് ടൗണിലേക്ക് പൊതുദർശനത്തിന് കൊണ്ടുപോകും. 11.30 ന് സിപിഐഎം ചാവശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസായ എ.കെ.ജി സ്മാരകത്തിലും പൊതുദർശനത്തിന് വെക്കും. ശേഷം 12 മണിക്ക് ചാവശ്ശേരി പറമ്പിലെ നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിക്കും.
സഖാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി വൈകുന്നേരം 4 മണിക്ക് നടുവനാട് ടൗണിൽ സർവകക്ഷി അനുശോചന യോഗം ചേരും.
إرسال تعليق