മലപ്പുറം: പിവി അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിച്ചാൽ ഉടൻ അസോസിയേറ്റ് അംഗത്വം നൽകാൻ മുന്നണി യോഗത്തിൽ തീരുമാനം. ഓൺലൈനായി ചേർന്ന യോഗത്തിൽ യുഡിഎഫ് നേതാക്കളിലാരും അൻവറിനെതിരെ കടുത്ത നിലപാട് എടുത്തില്ല. അതേസമയം തൃണമൂൽ കോൺഗ്രസിനെ നേരിട്ട് മുന്നണിയിലെടുക്കാനാവില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തു. ഇതിന് എഐസിസി നേതൃത്വത്തിൻ്റെ അനുമതി വേണമെന്നാണ് നിലപാട്. എങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയെ പിവി അൻവർ അംഗീകരിച്ചാൽ ഇതുവരെ ഉന്നയിച്ച വിമർശനങ്ങൾ കണക്കിലെടുക്കാതെ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാമെന്ന് യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചു. അതേസമയം യുഡിഎഫുമായി ചർച്ച തുടരുകയാണെന്നും നാളെ രാവിലെ വാർത്താ സമ്മേളനം വിളിക്കുമെന്നും പിവി അൻവർ വ്യക്തമാക്കി.
ചർച്ച തുടരുന്നുവെന്ന് അൻവർ; നേരിട്ട് ഘടകകക്ഷിയാക്കാനാവില്ലെന്ന് കോൺഗ്രസ്; 'സ്ഥാനാർത്ഥിയെ ആദ്യം അംഗീകരിക്കണം'
News@Iritty
0
إرسال تعليق