Join News @ Iritty Whats App Group

'പോരാളികളായ പഞ്ചപാണ്ഡവര്‍ രാഷ്ട്രീയ അങ്കക്കളരിയിൽ' ഹൈക്കമാന്‍റ്സമുദായ സമനീതി പാലിച്ചെന്ന് ചെറിയാന്‍ ഫിലിപ്പ്


തിരുവനന്തപുരം: കെപിസിസി നേതൃനിരയിലെ മാറ്റത്തില്‍ പ്രതികരിച്ച് ചെറിയാന്‍ ഫിലിപ്.. ജീവിതത്തിൽ ഒരിക്കലും ശരീരത്തിലും മനസ്സിലും കറ പുരണ്ടിട്ടില്ലാത്ത സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് അദ്ദേഹം പറഞ്ഞുതൊടുപുഴ ന്യൂമാൻസ് കോളജിൽ കെ.എസ്.യു. പ്രവർത്തകനായിരുന്ന കാലം മുതൽ അര നൂറ്റാണ്ടിലേറെയായി ഉറ്റ സുഹൃത്താണ് പുതിയ കെപിസിസി പ്രസിഡന്‍റ് .ഫോട്ടോ മത്സരങ്ങളിൽ പങ്കെടുക്കാത്ത ഷോ മാൻ അല്ലാത്ത സണ്ണി ജോസഫ് കോൺഗ്രസ് സംഘടനാ രംഗത്ത് ചെറുപ്പം മുതൽ കർമ്മശേഷി പ്രകടിപ്പിച്ച കഠിനാദ്ധ്വാനിയായ മലയോര കർഷകനാണ്.

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നതെന്നും ചെരിയാന്‍ ഫിലിപ് സമൂഹമാധ്യമത്തില്‍ കുറിച്ചു

Post a Comment

أحدث أقدم
Join Our Whats App Group