Join News @ Iritty Whats App Group

ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ: അതിർത്തി കാക്കുന്ന സൈനികരുടെ സുരക്ഷയ്ക്കായി ഞായറാഴ്ച പ്രത്യേക പ്രാർത്ഥന

ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ: അതിർത്തി കാക്കുന്ന സൈനികരുടെ സുരക്ഷയ്ക്കായി ഞായറാഴ്ച പ്രത്യേക പ്രാർത്ഥന


തിരുവനന്തപുരം: ഇന്ത്യ - പാകിസ്ഥാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര ഓർത്തഡോക്സ് സഭ ആഹ്വാനം ചെയ്തു. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് സഭാ അധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. അതിർത്തി കാക്കുന്ന സൈനികർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും കാതോലിക്കാബാവാ പറഞ്ഞു. ഞായറാഴ്ച്ച വിശുദ്ധ കുർബാന മധ്യേ മലങ്കര സഭയിലെ മുഴുവൻ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാർത്ഥന നടത്തും.

Post a Comment

أحدث أقدم
Join Our Whats App Group