Join News @ Iritty Whats App Group

ഡോക്ടറാകാൻ മോഹിച്ച നീതു, ജീവനെടുത്ത് മഞ്ഞപ്പിത്തം; പ്ലസ് ടു റിസൽട്ട് വന്നപ്പോൾ സ്കൂളിനാകെ നൊമ്പരം


കൊല്ലം : തീരാ നൊമ്പരമായി കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച നീതു. കണ്ണനല്ലൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിരിക്കെ മരിച്ച 17 കാരി നീതുവിന് പ്ലസ്ടു പരീക്ഷാ ഫലം വന്നപ്പോൾ, 64 % മാർക്കോടെ വിജയം. കണ്ണനല്ലൂർ എം.കെ.എൽ.എം. എച്ച്.എസ്സിൽ പ്ലസ് ടു സയൻസ് ബാച്ച് വിദ്യാർത്ഥിയായിരുന്ന നീതുവിന് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. തന്റെ ലക്ഷ്യം പൂർത്തികരിക്കുന്നതിനുള്ള ആദ്യ പടിയായി നീതു, നീറ്റ് പരീക്ഷയും എഴുതിയിരുന്നു. എന്നാൽ തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ട് പടിപോലും കടക്കാനാകാതെ നീതു മടങ്ങി. 

കഴിഞ്ഞ ദിവസമാണ്, കണ്ണനല്ലൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് സഹോദരിമാർ ആശുപത്രിയിൽ മരണമടഞ്ഞത്. 19 വയസുകാരിയായ മീനാക്ഷിയും സഹോദരി 17 കാരി നീതുവും മഞ്ഞപ്പിപ്പിത്തം ബാധിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. തീരെ അലശയായി എത്തിയ കുട്ടികൾക്ക് മെഡിക്കൽ കോളേജിൽ അവഗണനയാണ് നേരിടേണ്ടി വന്നത്. ആദ്യം മീനാക്ഷിയും ദിവസങ്ങൾക്കുള്ളിൽ നീതുവും മരണത്തിന് കീഴടങ്ങി. രോഗാവസ്ഥ തിരിച്ചറിയുന്നതിലും ഐസിയുവില്‍ പ്രവേശിപ്പിക്കുന്നതിലും ആശുപത്രിക്ക് വീഴ്ച പറ്റിയെന്നാണ് കുടുംബം പറയുന്നത്. ശര്‍ദ്ദിച്ച് അവശയായ കുട്ടിയെ ബെഡില്ലെന്ന് പറഞ്ഞ് നിലത്താണ് കിടത്തിയത്. ഇവരുടെ ഇളയ സഹോദരനും മഞ്ഞപ്പിത്തം ബാധിച്ച് ഇപ്പോഴും ചികിത്സയിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group