Join News @ Iritty Whats App Group

നൊമ്പരമായി അബിത, പ്ലസ് ടൂ ഫലം വന്ന ദിവസം ജീവൻ കവർന്ന് വാഹനാപകടം; അമ്മയ്ക്ക് ഗുരുതര പരിക്ക്


കോട്ടയം: പ്ലസ് ടു ഫലം വന്ന ദിവസമുള്ള വിദ്യാര്‍ത്ഥിനിയുടെ അപകട മരണത്തില്‍ തേങ്ങി നാട്. കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാറിടിച്ച് പെൺകുട്ടി മരിച്ചത്. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്. അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അബിതയും അമ്മയും ബസ് സ്റ്റോപ്പിലേക്ക് നടന്ന് പോകുന്നതിടെയാണ് കുതിച്ചെത്തിയ കാറിടിച്ചത്. നാട്ടുകാർ ചേർന്നാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. തൃകോതമംഗലം വി എച്ച് എസ് സിയിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു അബിത. ഹയർസെക്കൻഡറി പരീക്ഷ ഫലം വന്ന ദിവസമാണ് മരണം കവർന്നെടുത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group