Join News @ Iritty Whats App Group

കാഞ്ഞിരക്കൊല്ലി കൊലക്കേസ്; നടത്തിയത് നിധീഷ് ആലയിൽ പണി തീർത്തുവച്ച കത്തി പ്രയോഗിച്ച്; ആക്രമിച്ചത് തലയുടെ പിൻഭാഗത്ത്; അരുംകൊല ആസൂത്രിതമെന്നും പിന്നിൽ വ്യക്തിവൈരാഗ്യമെന്നും പൊലീസ്




ഇരിട്ടി: കണ്ണൂർ ജില്ലയുടെ മലയോര വിനോദ
സഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിൽ
ബൈക്കിലെത്തി യുവാവിനെ വെട്ടി
കൊലപ്പെടുത്തിയ സംഭവം നാടിനെ
നടുക്കിയിരിക്കുകയാണ്.



കൊലപാതക സംഘത്തിനായി പയ്യാവൂര്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊല നടത്തിയ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പയ്യാവൂര്‍ പൊലീസ് അറിയിച്ചു.

കൊലപാതകം ആസൂത്രിതമാണെന്നും. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്കാണ് അജ്ഞാതസംഘം കാഞ്ഞിരക്കൊല്ലി ആമിനപ്പാലത്തെ പണി തീരാത്ത വീട്ടിലെത്തി മഠത്തേടത്ത് വീട്ടില്‍ നിധീഷ്ബാബുവിനെ (38)വെട്ടിക്കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ അക്രമിക്കുന്നത് തടയാന്‍ ചെന്ന ഭാര്യ ശ്രുതിയുടെ(28)കൈയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തലയുടെ പിന്‍ഭാഗത്ത് കത്തികൊണ്ട് വെട്ടിയതാണ് നിധീഷിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് സൂചന. കൊല്ലപ്പണിക്കാരനായ നിധീഷ് ആലയില്‍ പണിതീര്‍ത്തുവെച്ച കത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് വിവരം. പ്രതികള്‍ പോലീസിന്റെ വലയിലാതായും വിവരമുണ്ട്.

പയ്യാവൂര്‍ ഇന്‍സ്പെക്ടര്‍ ട്വിങ്കിള്‍ ശശിയാണ് കേസന്വേഷിക്കുന്നത്. കണ്ണൂര്‍ റൂറല്‍ എസ്.പിയുള്‍പ്പെടെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പയ്യാവൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പണി തീരാത്ത വീട്ടിലാണ് നിധീഷ് ബാബുവും കുടുംബവും താമസിച്ചിരുന്നത്. ബൈക്കിലെത്തിയ കൊലയാളി സംഘം വീട്ടില്‍ നിന്നും വിളിച്ചിറക്കിയാണ് വെട്ടി കൊന്നത്. നിധീഷിന്റെ കൊല്ലപ്പണിശാല വീടിനടുത്താണ് സ്ഥിതി ചെയ്യുന്നത്. എന്താണ് കൊലപാതക കാരണമെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group