താനൂർ: കേക്ക് തൊണ്ടയിൽ കുടുങ്ങി
ചികിത്സയിലായിരുന്ന യുവതി മരിച്ചു. താനാളൂർ മഹല്ല്
ജുമാമസ്ജിദിന് സമീപം നമ്ബിപറമ്ബിൽ
സൈനബ (44) യാണ് മരിച്ചത്.
തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളി വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം.
ബാപ്പ: പരേതനായ നമ്ബിപറമ്ബില്‍ കുഞ്ഞിമുഹമ്മദ് ഹാജി. ഉമ്മ: പരേതയായ ഉണ്ണീമ. ഭര്‍ത്താവ്: ചെമ്ബന്‍ ഇസ്ഹാഖ് (എടവണ്ണ, ഒതായി). മകള്‍: ഖൈറുന്നീസ. മരുമകന്‍: സല്‍മാന്‍ തൊട്ടിയില്‍ (താനാളൂര്‍). സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുറഹ്മാന്‍, അബ്ദുല്‍ കരീം, ബഷീര്‍, അബ്ദുന്നാസര്‍, അബ്ദുല്‍ ജലീല്‍, ഫാത്തിമ, പരേതനായ അബ്ദുല്‍ കാദിര്‍.
Post a Comment