പേരാവൂർ: ശനിയാഴ്ച രാവിലെ ഉണ്ടായ കനത്ത
മഴയിൽ വീട് തകർന്നുവീണു. കോളയാട് ഗ്രാമ
പഞ്ചായത്ത് ഏഴാം വാർഡ് പെരുന്തോടിയിലെ
കരുപ്പോട്ട് മേരിയുടെ വീടാണ് തകർന്നത്.
ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയുടെ
കഴുക്കോലുകളും ഓടുകളും അടക്കം തകർന്ന്
വീഴുകയായിരുന്നു. മേരിയും മകൻ ബിനുവും
വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ഇവർ
പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Post a Comment