ദേശീയ പാതയിലെ നിർമാണ വീഴ്ചയിൽ അന്വേഷണം, മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം; റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് നിതിൻ ഗഡ്‌കരി
കേരളത്തിലെ ദേശീയ പാത നിർമാണത്തിലെ വീഴ്ച്‌ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ച് കേന്ദ്രം. ഐഐടി പ്രൊഫസർ കെ.ആർ.റാവുവിൻ്റെ നേതൃത്വത്തിലുള്ള സമിതി വീഴ്ച അന്വേഷിക്കും. സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെയടക്കം നടപടിയുണ്ടാകുമെന്നാണ് സൂചന.
إرسال تعليق