വിഴിഞ്ഞവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും നടത്തിയത് ഉമ്മൻചാണ്ടിയായിരുന്നുവെന്ന് ശശി തരൂർ എം പി. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി. പിണറായി വിജയനും ഉമ്മൻ ചാണ്ടിയും വിഴിഞ്ഞതിനായി പ്രവർത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഴിഞ്ഞത്തിനായി പ്രവർത്തിച്ചു. ആ വേദിയിൽ ഉമ്മൻചാണ്ടിയെകുറിച്ച് പറയാതെ പോയത് ശരിയായില്ല. വിഴിഞ്ഞം കടൽ കൊള്ളയെന്ന് പറഞ്ഞവരാണ് എൽ ഡി എഫ് എന്നും തരൂർ വിമർശിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ വേദിയിലെ സ്ഥാനം, ക്ഷണിച്ച സമയത്താണ് ഞങ്ങളൊക്കെ എത്തിയത്. ബിജെപി അധ്യക്ഷൻ നേരത്തെ വേദിയിലെത്തി. എല്ലാവരും അതൊരു അവസരമായി കണ്ടു. വിഴിഞ്ഞത് ബി ജെ പി അധ്യക്ഷൻ അവസരം ആയി കണ്ടു
വിഴിഞ്ഞം തുറമുഖം കൊള്ളയാണെന്ന് പറഞ്ഞവർ ആണ് ഇപ്പോൾ വിജയം ആഘോഷിക്കുന്നത്. ക്രെഡിറ്റ് എടുക്കാൻ എൽ ഡി എഫും ബി ജെ പി യും മത്സരിക്കുന്നു. വിജയത്തിന്റെ അച്ഛനാവാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുന്നു.
കെ പി സി സി അധ്യക്ഷനെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ CWC അംഗമായ ഞാനറിഞ്ഞിട്ടില്ല. കോൺഗ്രസിന്റെ പ്രവർത്തനം ശക്തിപ്പെടണം. ഹൈകമാൻഡ് തീരുമാനം എന്താണ് എന്നറിയില്ല. നല്ല ഒരു അധ്യക്ഷൻ നിലവിലുണ്ട്. അധ്യക്ഷനെ മാറ്റണമെന്ന അഭിപ്രായം ഇല്ല. ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കെന്നും ശശി തരൂർ വ്യക്തമാക്കി.
إرسال تعليق