സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കാൻ പോലീസ്. എസ്പിജി സംഘങ്ങളാകും സ്കൂളുകളിൽ പെട്ടികൾ സ്ഥാപിക്കുക. എല്ലാ ആഴ്ചയും പെട്ടി തുറന്ന് പരാതികൾ പോലീസ് പരിശോധിക്കും. ഗുരുതരമായ പരാതികളിൽ കേസെടുക്കുകയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്യും. ഓരോ സ്റ്റേഷനിലും ഉദ്യോഗസ്ഥന് ചുമതല നൽകും. സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിലാവും പുതിയ നടപടി.
പരിഹരിക്കാവുന്ന പരാതികൾ സ്കൂളിൽ തന്നെ പരിഹരിക്കും. വിദ്യാർത്ഥികൾ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ലഹരിക്കെതിരായ പരാതികൾ ഉൾപ്പെടെ കർശന നടപടി എടുക്കാനാണ് പുതിയ തീരുമാനം.
إرسال تعليق