കൊല്ലം: ഏറെ കോളിളക്കം
സൃഷ്ടിച്ച കൊട്ടാരക്കര
താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന
ദാസ് കൊലപാതക കേസിലെ വിചാരണ
നടപടികൾ നീട്ടിവെച്ചു.
അതേ സമയം, വന്ദനയുടെ കൊലപാതകം നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം തികഞ്ഞു. മുട്ടുചിറ നമ്ബിച്ചിറക്കാലായില്‍ മോഹൻ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകള്‍ വന്ദന ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് 2023 മേയ് 10 ന് പുലർച്ചെ സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റ് മരിച്ചത്.
കേസില്‍ 131 സാക്ഷികളാണ് ഉള്ളത്. പ്രതി സന്ദീപിന്റെ ജാമ്യ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. തുടർന്ന് പ്രതിയുടെ മാനസിക നില പരിശോധിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹർജിയുടെ അടിസ്ഥാനത്തില്‍ സന്ദീപിന്റെ മാനസിക നില പരിശോധനയും നടത്തിയിരുന്നു. ഇതേ തുടർന്ന് മാനസിക നിലയില്‍ തകരാറില്ല എന്നാണ് മെഡിക്കല്‍ റിപ്പോർട്ട്.
إرسال تعليق