Join News @ Iritty Whats App Group

‘വഖഫ് ഏതെങ്കിലും സമുദായത്തെ മാത്രം ബാധിക്കുന്നത് അല്ല, എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട പ്രശ്നം’

കൊച്ചിയിലെ വഖഫ് സംരക്ഷണ റാലിയെ കുറിച്ചും സംഘടനത്തെ കുറിച്ചും ഒന്നും പറയുന്നില്ലെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ 24നോട്‌. വഖഫ് ഏതെങ്കിലും സമുദായത്തെ മാത്രം ബാധിക്കുന്നത് അല്ല. അതിനെ എതിർക്കാൻ എല്ലാവരും തയ്യാറായിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട പ്രശനം. അതിന്റെ പേരിൽ ഒരു വിഭാഗീയത ഉണ്ടാക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് സംരക്ഷണ സമ്മേളനം കൊച്ചി കലൂരിൽ നടന്നു.

സമസ്ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ വീഡിയോ സന്ദേശം വഴി ചടങ്ങ് ഉദ്ഘാടനം ചെയ്‌തു.നേരിട്ട് പങ്കെടുക്കാത്തത് ദേഹാസ്വസ്ഥ്യം കാരണമെന്ന് സംഘാടകർ അറിയിച്ചു. തുടർച്ചയായുള്ള യാത്രകൾ കാരണം പ്രയാസമുള്ളതുകൊണ്ടാണ് നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. മത സൗഹാർദം നില നിർത്തുന്ന വിധികളാണ് നേരത്തെ സുപ്രീം കോടതിയിൽ നിന്ന് നേരത്തെ ഉണ്ടായത്. വഖഫിന്റെ കാര്യത്തിലും അത് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group