Join News @ Iritty Whats App Group

കണ്ടെയ്നറുകൾ കൊല്ലം- ആലപ്പുഴ തീരത്ത് അടിയുന്നു; പരിശോധനയ്ക്ക് കേന്ദ്രസംഘം, ആശങ്കവേണ്ടെന്ന് കസ്റ്റംസും പൊലീസും

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം- ആലപ്പുഴ തീരത്ത് അടിയുന്നു. ഇതുവരെ എത്തിയത് പത്തിലധികം കണ്ടെയ്നറുകളും വലിയ ബോക്സുകളും. പരിശോധനയ്ക്ക് കേന്ദ്രസംഘം കേരളത്തിലേക്ക്. ആശങ്കവേണ്ടെന്ന് കസ്റ്റംസും പൊലീസും. പൊതുജനങ്ങൾ സമീപത്തേക്ക് പോകരുതെന്ന് നിർദേശം.

കാലവർഷം ശക്തി പ്രാപിച്ചതോടെ ആലപ്പുഴ കൊല്ലം തീരദേശ മേഖലയിലെ കടൽ പ്രക്ഷുബ്ധമാണ്. പലയിടങ്ങളിലും അതിരൂക്ഷമായ കടലേറ്റവുമുണ്ട്. രാസവസ്തുക്കൾ അടങ്ങിയതെന്നു സംശയിക്കുന്ന കണ്ടെയ്നർകൾ കൂടി തീരത്തടിഞ്ഞതോടെ തീരവാസികൾ ആശങ്കയിലാണ്. വലിയഴിക്കലിൽ 200 മീറ്റർ പ്രദേശത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ബസ് ഒഴികെയുള്ള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിതായും ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ

ഏകദേശം 25 ഓളം കണ്ടെയ്നറുകൾ ആലപ്പുഴ കൊല്ലം തീരദേശ മേഖലയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യം കൊല്ലം ചെറിയഴിക്കലിലും പിന്നാലെ ചവറ, പുത്തൻതുറ ശക്തികുളങ്ങര, തിരുമുല്ലാവാരം എന്നിവിടങ്ങളിലുമാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. ശക്തികുളങ്ങരയിൽ കണ്ടെത്തിയ കണ്ടൈനർ ഒഴികെ ബാക്കിയെല്ലാം ശൂന്യമാണ്.

Read Also: ‘കണ്ടെയ്നറുകൾക്ക് സമീപം പോകരുത്, തിരുവനന്തപുരത്തേക്കും വരാൻ സാധ്യതയുണ്ട്…, 200 മീറ്റർ മാറി നിൽക്കണം’: ദുരന്ത നിവാരണ അതോറിറ്റി

ആലപ്പുഴ വലിയഴിക്കലിലാണ് കണ്ടെയ്നർ അടിഞ്ഞത്. കടലിൽ ഒഴുകിനടന്ന കണ്ടെയ്നർ പിന്നീട് തീരത്ത് കടൽ ഭിത്തിയിൽ വന്നിടിച്ച് പൊട്ടിപ്പൊളിയുകയായിരുന്നു. രണ്ട് കണ്ടെയ്നർ കൂട്ടിച്ചേർത്ത നിലയിലാണ് ഉള്ളത്. ഓറഞ്ച് തുണികൊണ്ടു പൊതിഞ്ഞ ബോക്സ് കണക്കേയുള്ള സാധനങ്ങൾ ആണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്. ഭൂരിഭാഗം ബോക്സുകളും കണ്ടെയ്നറിന് പുറത്ത് കടലിൽ ഒഴുകി നടക്കുകയാണ്. തുണി നിർമ്മാണവുമായി ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കൾ ആണെന്നാണ് പ്രാഥമിക നിഗമനം.

തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റർ അകലെ വച്ച് നിർത്താൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കുട്ടനാട് മേഖലയിലെ വെള്ളക്കെട്ടിന് പരിഹാരമായാണ് തോട്ടപ്പള്ളി സ്പിൽവേ പൊഴിമുറിക്കുന്നത് കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലിൽ കയറുമോയെന്ന് ആശങ്കയേ തുടർന്നാണ് പൊഴി മുറിക്കൽ നിർത്തിയത്. കടലിൽ ഓയിലിന്റെ സാന്നിധ്യമുണ്ടോ എന്നറിയാൻ കടൽ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചിരുന്നു.

തീരത്തടിഞ്ഞ കണ്ടെയ്നറുകൾ പരിശോധിക്കാൻ കേന്ദ്രസംഘം കേരളത്തിൽ എത്തുമെന്ന് ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. കപ്പലിന്റെ വിദഗ്ധ സംഘവും കേരളത്തിൽ എത്തും. തിരുനെൽവേലിയിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യക ദുരന്തനിവാരണ സംഘം എത്തും, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു മന്ത്രി കെ എൻ ബാലഗോപാൽ

Post a Comment

Previous Post Next Post
Join Our Whats App Group