Join News @ Iritty Whats App Group

ഇനി ചങ്കാണ് സൗദി, മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ വലിയ വ്യാപാര പങ്കാളി; സൗദി കിരീടാവകാശിയെ വാനോളം പുകഴ്ത്തി ട്രംപ്


റിയാദ്: അമേരിക്കയുമായി 300 ബില്യൺ ഡോളറിൻ്റെ കരാർ ഒപ്പിട്ടതായി സൗദി കിരീടാവകാശി. ഇതോടെ മധ്യ-പൂർവേഷ്യയിലെ അമേരിക്കയുടെ വലിയ വ്യാപാര പങ്കാളിയായി സൗദി മാറി. കരാർ പ്രകാരം ഊബർ ഈ വർഷം സൗദി അറേബ്യയിൽ ഡ്രൈവറില്ലാ കാറുകൾ ഇറക്കും. പിന്നാലെ സൗദി കിരീടംവകാശി മുഹമ്മദ്‌ ബിൻ സൽമാനെ പുകഴ്ത്തിയ ഡോണൾഡ് ട്രംപ്, അദ്ദേഹത്തെ പോലെ മാറ്റാരുമില്ല എന്ന് പറഞ്ഞു. 

മിഡിൽ ഈസ്റ്റിന്റെ ഭാവി ഇവിടെ തുടങ്ങുന്നുവെന്നും ട്രംപ് പറഞ്ഞു. റിയാദ് ആഗോള ബിസിനസ് ഹബ്ബായി മാറും. ഇറാനുമായി ധാരണയിൽ എത്താൻ ആഗ്രഹമുണ്ട്. സിറിയയിലെ പുതിയ സർക്കാർ രാജ്യത്തെ നന്നായി നയിക്കും എന്ന് പ്രതീക്ഷയുണ്ട്. അമേരിക്ക സിറിയയുമായി ബന്ധം പുനഃസ്ഥാപിച്ചു തുടങ്ങിയിരിക്കുന്നു. സിറിയക്ക് മേലുള്ള ഉപരോധം പിൻവലിക്കുമെന്ന് ട്രംപ് ഉറപ്പുനൽകി. ഉപരോധം ക്രൂരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതിനെ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. സൗദിയെ സംരക്ഷിക്കാനായി പ്രതിരോധം തീർക്കൻ മടിക്കില്ല. അമേരിക്കയെയോ പങ്കാളികളെയോ ഭീഷണിപ്പെടുത്തുന്നവർ തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group