Join News @ Iritty Whats App Group

'വിരമിച്ചശേഷം ഒരു തസ്തികയും സ്വീകരിക്കില്ല'; വിടവാങ്ങൽ പ്രസംഗത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന


ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചു. ജുഡീഷ്യറിയില്‍ വിശ്വസിക്കാന്‍ ജനങ്ങളോട് ആ‌ജ്ഞാപിക്കാന്‍ കഴിയില്ലെന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ജനവിശ്വാസം നേടിയെടുക്കേണ്ടതാണെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.

വിരമിച്ച ശേഷം ഒരു തസ്തികയും സ്വീകരിക്കില്ല. നിയമമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും സഞ്ജീവ് ഖന്ന പറ‌ഞ്ഞു. ആറുമാസത്തെ സേവനത്തിനിടെ വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികളിലും ആരാധനാലയ നിയമത്തിലുമുളള സഞ്ജീവ് ഖന്നയുടെ ഇടപെടല്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 52ാമത്തെ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് നാളെ ചുമതലയേല്‍ക്കും.

Post a Comment

Previous Post Next Post
Join Our Whats App Group