Join News @ Iritty Whats App Group

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ; ജ്യോതിലാൽ ധനവകുപ്പിലേക്ക്, അദീല അബ്‌ദുള്ളക്കും മാറ്റം


തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിൽ മാറ്റി നിയമിച്ച് സർക്കാർ ഉത്തരവിട്ടു. കെആർ ജ്യോതിലാൽ, ബിശ്വനാഥ് സിൻബ, പുനീത് കുമാർ, കേശവേന്ദ്ര കുമാർ, മിർ മുഹമ്മദ് അലി, ഡോ.എസ്.ചിത്ര, അദീല അബ്‌ദുള്ള തുടങ്ങിയ‍വരെയാണ് വിവിധ ചുമതലകളിൽ മാറ്റി നിയമിച്ചത്. കെ.ആര്‍ ജ്യോതിലാലിന് പൊതുഭരണ വകുപ്പിൽ നിന്ന് ധനവകുപ്പിലേക്കാണ് മാറ്റിയത്.

ബിശ്വനാഥ് സിന്‍ഹയ്ക്ക് വനം വകുപ്പ് അധിക ചുമതല നൽകി. അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാരിനെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി. കേശവേന്ദ്രകുമാര്‍ ധനവകുപ്പ് സെക്രട്ടറിയാകും. മിര്‍ മുഹമ്മദ് അലിയാണ് കെഎസ്ഇബിയുടെ പുതിയ ചെയര്‍മാൻ. ബിജു പ്രഭാകര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് മിര്‍ മുഹമ്മദ് അലിയെ ചെയര്‍മാനാക്കിയത്. ഡോ.എസ് ചിത്രയ്ക്ക് ധനവകുപ്പിൽ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് മാറ്റം. ഒപ്പം അദീല അബ്ദുള്ളയെ വനിതാ ശിശു ക്ഷേമ വകുപ്പിൻ്റെ ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group