ഇരിട്ടി: താലൂക്ക് ആസ്ഥാനമായ
ഇരിട്ടിയിൽ ട്രാഫിക്
എൻഫോഴ്സ്മെന്റ് യൂണിറ്റും പോലീസ്
കൺട്രോൾ റൂമും അനുവദിക്കാനാകില്ലെന്ന്
പോലീസ് മേധാവിയുടെ കത്ത്.
ഇതേ തുടർന്ന് 2023 ഒക്‌ടോബറില്‍ സണ്ണി ജോസഫ് എംഎല്‍എ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും നിവേദനം നല്‍കിയുരുന്നു. 2018 ജൂലൈ 14ലെ ഉത്തരവു പ്രകാരം ട്രാഫിക് കേസുകളുടെ അന്വേഷണച്ചുമതല ട്രാഫിക് പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളിലേക്ക് മാറ്റുകയും ട്രാഫിക് പോലീസ് സ്റ്റേഷനുകളും ട്രാഫിക് യൂണിറ്റുകളും ട്രാഫിക് എൻഫോഴ്‌സ്മെന്‍റ് യൂണിറ്റുകളാക്കി പുനർനാമകരണം ചെയ്യുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ ഇരിട്ടിയില്‍ ട്രാഫിക് പോലീസ് സ്‌റ്റേഷൻ എന്ന ആവശ്യം പ്രസക്തമല്ലാതായതിനാലാണ് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റും കണ്‍ട്രോള്‍ റൂമും ഇരിട്ടിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരില്‍ സമർപ്പിച്ച നിവേദനം തള്ളിയത്. ഇതോടെയാണു പദ്ധതി അനുവദിക്കാനാവില്ലെന്നു കാണിച്ച് പോലീസ് മേധാവി എംഎല്‍എക്ക് കത്ത് നല്‍കിയത്.
إرسال تعليق