നിലമ്പൂരിൽ പി വി അൻവർ മത്സരിക്കും
നിലമ്പൂരിൽ പി വി അൻവർ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാകും. ഇന്ന് ചേർന്ന തൃണമൂൽ കോൺഗ്രസ് സെക്രട്ടേറിയറ്റിലാണ് ധാരണയായത്.
യുഡിഎഫ് ഘടകകക്ഷിയാക്കിയാൽ ആ നിമിഷം മുതൽ പി വി അൻവറും തൃണമൂൽ കോൺഗ്രസും ചേർന്ന് ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സിപിഐഎമ്മിനെതിരെ ശബ്ദമുയർത്തിവന്ന പി വി അൻവറിനെ കൈ ചേർത്ത് പിടിച്ച് കൂടെ കൂട്ടേണ്ടത് യുഡിഎഫിന്റെ നേതാക്കന്മാരാണ്. പിണറായിസത്തിനെതിരെയാണ് പി വി അൻവർ ത്യാഗം സഹിച്ച് ഇറങ്ങിവന്ന് രാജിവെച്ചതും നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ഉണ്ടാക്കിയതും. അദ്ദേഹത്തെ ചേർത്ത് പിടിക്കാൻ ശ്രമിക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്. എന്നാൽ അവർ അതിന് ശ്രമിച്ചില്ല എന്നതാണ് വാസ്തവം. മണ്ഡലത്തിൽ യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് പോലും ഒരു നേതാക്കന്മാരും അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല. യുഡിഎഫിനായി പൊരുതികൊണ്ടിരിക്കുമ്പോൾ പിവി അൻവറിനെ നേത്യത്വം അവഗണിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
إرسال تعليق