മലപ്പുറം: മലപ്പുറം വണ്ടൂർ പുളിയാക്കോട് സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. വഴിയരികിലെ ആൽമരമാണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണത്. ബസിന്‍റെ ഒരു ഭാഗം ഏറെ കുറെ തകര്‍ന്ന നിലയിലാണ്. പൊലീസും അഗ്നിസുരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ബസില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തില്‍ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ ബസ് പൊളിച്ചാണ് പുറത്തെടുത്തത്.
അതേസമയം, മലപ്പുറം കോട്ടക്കൽ പുത്തൂരിലും വാഹനാപകടം ഉണ്ടായി. നിയന്ത്രണം വിട്ട ലോറി മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി മൂന്ന് കാറുകളിലും നാല് ബൈക്കുകളിലും ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
إرسال تعليق