Join News @ Iritty Whats App Group

519 കേസുകൾ! ആരോഗ്യമന്ത്രിയുടെ നിർദേശങ്ങൾ; പ്രായമായവരും മറ്റു രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം

തിരുവനന്തപുരം: പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരോ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദ‍‌ർശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. അടുത്ത ബന്ധുക്കളൊഴികെയുള്ളവരെ സന്ദ‍ർശിക്കുന്നതുൾപ്പെടെ ദയവായി ഒഴിവാക്കണം. 

ആശുപത്രികളിലുൾപ്പെടെ രോ​ഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേ‌ർത്തു. ലാബുകളിലുൾപ്പെടെ ആ‌‌ർ ടി പി സി ആ‌ർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യാപകമായ പരിശോധനാ സംവിധാനങ്ങൾ ഏ‍‌ർപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി. നിലവിൽ 519 കേസുകളാണുള്ളത്. കൂടുതൽ ടെസ്റ്റ് ചെയ്യുന്നതു കൊണ്ടാണ് കൂടുതൽ കേസുകൾ അറിയുന്നതെന്നും മന്ത്രി കൂട്ടിച്ചേ‍‌ർത്തു.

Post a Comment

أحدث أقدم
Join Our Whats App Group