കണ്ണൂർ: അതിതീവ്രമഴ പ്രഖ്യാപിച്ച
കണ്ണൂർ ജില്ലയിൽ വെള്ളിയാഴ്ചയും
ശക്തമായ മഴ തുടരുന്നു. വ്യാഴാഴ്ച രാത്രി
തുടങ്ങിയ മഴ കാരണം പലയിടങ്ങളിലും
വെള്ളം കയറി.
താവക്കര, പടന്നപ്പാലം, കക്കാട് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയേറി.
താവക്കരയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന 50ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. കണ്ണൂർ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. പഴശ്ശി ഡാമിന്റെ 16ല്‍ 14 സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
إرسال تعليق