ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികര്‍ കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന
പാകിസ്ഥാന്റെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ 40 ഓളം പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലഫ്.ജനറല്‍ രാജീവ് ഗായ്. പാകിസ്ഥാന്‍ വീണ്ടും നിയന്ത്രണ രേഖയില്‍ പ്രകോപനം തുടങ്ങിയതോടെയാണ് ശക്തമായ സൈനിക നടപടികളിലേക്ക് ഇന്ത്യ കടന്നതെന്നും ഡിജിഎംഒ അറിയിച്ചു. മേയ് ഏഴ് മുതല്‍ 10 വരെ നടത്തിയ വെടിവെപ്പില്‍ ഉള്‍പ്പെടെയാണ് 40ഓളം പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രതിരോധ സേന അറിയിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ ഭാരതി, വൈസ് അഡ്മിറല്‍ എഎന്‍ പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
Post a Comment