Join News @ Iritty Whats App Group

CPIMന് പുതിയ ആസ്ഥാന മന്ദിരം; പുതിയ എകെജി സെന്റർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സിപിഐഎം സംസ്ഥാന സമിതിയുടെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എകെജിയുടെ പ്രതിമയും അനാഛാദനം ചെയ്തു. ഉദ്ഘാടനത്തിന് മുൻപ് മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ള എകെജി സെന്ററിൽ പതാക ഉയർത്തി.

CPIM ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കമുള്ള നേതാക്കളെയും നൂറ് കണക്കിന് പാർട്ടി പ്രവർത്തകരെയും സാക്ഷി നിർത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സമിതിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. നാട മുറിച്ച് പുതിയ മന്ദിരത്തിലേക്ക് പ്രവേശിച്ചു.

ഉദ്ഘാടനത്തിന് മുന്നോടിയായി പുതിയ മന്ദിരത്തിന് മുന്നിൽ മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ള പതാക ഉയർത്തി. പാർട്ടി നേതാക്കൾക്ക് പുറമേ ഇടത്പക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷി നേതാക്കളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. നിലവിലുള്ള സംസ്ഥാന സമിതി ഓഫീസിന് എതിർ വശത്തുള്ള എൻ.എസ് വാര്യർ റോഡിലാണ് പുതിയ ആസ്ഥാന മന്ദിരം. ഒൻപത് നിലകളിൽ 60,000 ചതുരശ്രയടിയിലാണ് പുതിയ കെട്ടിടം.

Post a Comment

أحدث أقدم
Join Our Whats App Group