മട്ടന്നൂർ: കണ്ണൂർ വിമാനത്താവള
റോഡായ വായാന്തോട് കാർ
നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം.
കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.
നിയന്ത്രണം വിട്ട കാർ റോഡരികിലെ ചെങ്കല്ല് മതിലില്‍ ഇടിച്ച ശേഷം സമീപത്തെ ഓവുചാലിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കാർ യാത്രക്കാർ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തില്‍ കാർ ഭാഗികമായി തകർന്നു.
Post a Comment