Join News @ Iritty Whats App Group

‘പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ എടുക്കുന്ന ഏതു നടപടിയെയും പിന്തുണയ്ക്കും, ഭീകരര്‍ അന്താരാഷ്ട്ര സമാധാനത്തിലും ഭീഷണി; പ്രധാനമന്ത്രിയെ വിളിച്ച് യുഎഇ പ്രസിഡന്റ്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ എടുക്കുന്ന ഏതു നടപടിയെയും യുഎഇ പിന്തുണയ്ക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. എല്ലാ തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളേയും രാജ്യം അപലപിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ചാണ് അദേഹം പിന്തുണ നല്‍കിയത്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് യുഎഇ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഭീകരവാദത്തെ സുരക്ഷയ്ക്കും സമൂഹത്തിന്റെ സ്ഥിരതയ്ക്കും അന്താരാഷ്ട്ര സമാധാനത്തിലും ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 ഭീകരരുടെ പട്ടിക പുറത്തുവിട്ട് ഇന്റലിജന്‍സ് ബ്യൂറോ വിഭാഗം. ബൈസരനില്‍ ആക്രമണത്തിന് സഹായം നല്‍കിയവരുടെയും, നിലവില്‍ സംസ്ഥാനത്തിന് അകത്തുള്ളവരും ആയ ഭീകരരുടെ പട്ടികയാണ് തയാറാക്കിയത്. ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് പട്ടികയിലുള്ളത്.

ആദില്‍ റഹ്‌മാന്‍ ദന്തൂ (21), ആസിഫ് അഹമ്മദ് ഷെയ്ഖ് (28), അഹ്‌സാന്‍ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നാസിര്‍ (20), ആമിര്‍ നാസിര്‍ വാണി (20), യാവര്‍ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖാണ്ഡെ (24), നസീര്‍ അഹമ്മദ് വാണി (21), ഷാഹിദ് അഹമ്മദ് കുട്ടെ (27), ആമിര്‍ അഹമ്മദ് ദാര്‍, അദ്‌നാന്‍ സാഫി ദാര്‍ അഹമ്മദ് വാണി (39), ഹരൂണ്‍ റാഷിദ് ഖാനായി (32), സാക്കിര്‍ അഹമ്മദ് ഖാനായി (29) എന്നിവരാണ് ഭീകരരുടെ പട്ടികയിലുള്ളത്.

ഇവരുമായി ബന്ധപ്പെട്ടവരെ സംസ്ഥാന വ്യാപകമായി കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരികയാണ്. പട്ടികയില്‍ ഉള്‍പ്പെടുന്ന ചിലരുടെ വീടുകള്‍ ഇതിനോടകം തകര്‍ത്തു. അനന്ത് നാഗിനും പുല്‍വാമയ്ക്കും പിന്നാലെ ശ്രീനഗറില്‍ വ്യാപക തെരച്ചില്‍ നടന്നു വരികയാണ്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന 60 ലധികം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group