ഇരിട്ടി: ആറളം ഫാമിൽ പതിനാല് ആദിവാസികളുടെ
ജീവൻ കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടിട്ടും,
സമീപകാലത്ത് ആദിവാസി ദമ്പതികൾ മരണപ്പെട്ടതിനെ
തുടർന്ന് നടന്ന പ്രക്ഷോഭങ്ങൾ ഒത്തുതീർപ്പാക്കുന്നതിൽ
വനം വകുപ്പ് മന്ത്രി നൽകിയ ഉറപ്പിൽ ആന മതിൽ
നിർമ്മാണം ത്വരിതപ്പെടുത്തുന്നതിലും, സോളാർ ഫെൻസിംഗ്
സ്ഥാപിക്കുന്നതിലും, കാടുകൾ വെട്ടിതെളിക്കുന്നതിലും അനാസ്ഥ
തുടരുകയാണെന്ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.
ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെയും നേതൃത്വത്തിൽ
വളയഞ്ചാൽ ഡോ. ബി.ആർ. അംബേദ്കർ സ്ക്വയറിൽ നടന്ന
ആറളം ഫാം ഭൂ അവകാശ പ്രക്ഷോഭത്തിന്റെ പത്തൊമ്പതാം
വാർഷികാഘോഷം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുക
യായിരുന്നു എം എൽ എ. ആദിവാസി ദലിത് മുന്നേറ്റ സമിതി
പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷത വഹിച്ചു.
ആദിവാസി ഗോത്ര മഹാസഭ കൺവീനർ എം. ഗീതാനന്ദൻ മുഖ്യ
ഭാഷണം നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
കെ.വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ,
മണികണ്ഠൻ പണിയൻ, പി.കെ. കരുണാകരൻ, കെ.സതീശൻ,
ടി.സി. കുഞ്ഞിരാമൻ, ഭാസ്കരൻ തലക്കുളം, വെളുക്കൻ മൂപ്പൻ
എന്നിവർ പ്രസംഗിച്ചു.
Post a Comment