ഇരിട്ടി : മാക്കൂട്ടം വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
മൃതദേഹം കണ്ടെത്തി. കൂട്ടുപുഴ കേരള അതിർത്തിയോട്
ചേർന്ന കർണ്ണാടക വനമേഖലയിലെ മാക്കൂട്ടത്താണ് പുരുഷന്റെ
മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുള്ളതായാണ് കരുതുന്നത്.
ഞായറാഴ്ച രാവിലെ മാക്കൂട്ടത്തെ പുഴയരുകിൽ
താമസിക്കുന്നവരാണ് മൃതദേഹം കാണുന്നത്. ഇവർ
വനമേഖലയിലെ ഉയർന്ന പ്രദേശത്തുനിന്നും ഒഴുകി വരുന്ന
അരുവിൽ പൈപ്പിട്ടാണ് താമസ സ്ഥലത്തേക്കുള്ള കുടിവെള്ളം
ശേഖരിക്കുന്നത്. ഈ പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി
എത്തിയപ്പോഴാണ് വനത്തിലെ മരത്തിൽ അഴുകിയ നിലയിൽ
തൂങ്ങിക്കിടക്കുന്ന മൃതദേഹം കാണുന്നത്. ഇവർ കർണ്ണാടക
പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോവുകയും ചെയ്തു.
സിദ്ധാപുരം സ്വദേശിയുടെതാണ് മൃതദേഹം എന്നാണ് ഇയാൾ
തൂങ്ങി മരിച്ച സ്ഥലത്തുനിന്നും ലഭിച്ച ബാഗിൽ ഉണ്ടായിരുന്ന
തിരിച്ചറിയൽ കാർഡിൽ നിന്നും വ്യക്തമാകുന്നത്.
إرسال تعليق