Join News @ Iritty Whats App Group

കണ്ണൂരിൽ എക്സൈസ് പിന്തുടർന്ന മയക്കുമരുന്ന് വിൽപനക്കാരൻ ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു; യുവാവിനെ സാഹസികമായി പിടികൂടി

കണ്ണൂരിൽ എക്സൈസ് പിന്തുടർന്ന മയക്കുമരുന്ന് വിൽപനക്കാരൻ ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു; യുവാവിനെ സാഹസികമായി പിടികൂടി


  

കണ്ണൂർ: കാറിൽ കടത്തിയ 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. തോട്ടട സ്വദേശി മുഹമ്മദ്‌ റാഷിദിനെ ( 30) ആണ് പിടികൂടിയത്. പ്രതി കണ്ണൂർ ടൗണിലേക്ക് മയക്കുമരുന്നു വില്പന ചെയ്യാൻ വരുന്നതായി എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച വിവരത്തെ തുടർന്ന് കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെ എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കവെ സാഹസികമായി പിടികൂടുകയായിരുന്നു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം കണ്ണൂർ നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വച്ചാണ് സാഹസികമായാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group