മലപ്പുറം: മലപ്പുറം പുളിക്കലിൽ സഹോദരന്‍റെ മർദനമേറ്റ് ചികത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ സ്വദേശി ടി.പി. ഫൈസലാണ് മരിച്ചത്. ചായ തിളപ്പിക്കുന്ന പാത്രം കൊണ്ട് കഴിഞ്ഞ ശനിയാഴ്ച്ചയാണ് സഹോദരൻ ഷാജഹാൻ, ഫൈസലിനെ അടിച്ചുപരിക്കേൽപ്പിച്ചത്.
സംഭവംനടന്നതിന് പിന്നാലെ കൊലപാതക ശ്രമത്തിന് ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാൾ മഞ്ചേരി ജയിലിൽ റിമാന്‍ഡിലാണ് ഷാജഹാൻ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫൈസൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം. ഫൈസൽ കൊല്ലപ്പെട്ടതോടെ ഷാജഹാനെതിരെ കൊലപാതക കുറ്റം കൂടി പൊലീസ് ചുമത്തും.
إرسال تعليق