Join News @ Iritty Whats App Group

‘അടിസ്ഥാനരഹിതം ‘ ; CPIM സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായി വിജയന്‍ വിലക്കിയെന്ന വാര്‍ത്ത തള്ളി പി കെ ശ്രീമതി


സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായി വിജയന്‍ വിലക്കിയെന്ന വാര്‍ത്ത തള്ളി പി.കെ.ശ്രീമതി. തന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും പിന്‍വലിക്കണമെന്നും പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു.

പി.കെ.ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയെന്ന വാര്‍ത്തകള്‍ ഇന്ന് രാവിലെയാണ് പുറത്ത് വന്നത് .പ്രായപരിധിയില്‍ ഇളവ് ലഭിച്ച് കേന്ദ്ര കമ്മിറ്റി അംഗമായി തുടരുകയാണെങ്കിലും സംസ്ഥാനത്ത് ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി ശ്രീമതിയെ വിലക്കിയത് എന്നാണ് വാര്‍ത്ത വന്നത്.ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പറഞ്ഞതനുസരിച്ചാണ് എത്തിയതെന്ന് ശ്രീമതി പറഞ്ഞെങ്കിലും പിണറായി വഴങ്ങിയില്ലെന്നും പറയുന്നു. വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പി കെ ശ്രീമതിയുടെ പ്രതികരണം.

കഴിഞ്ഞ വെളളിയാഴ്ച നടന്ന സെക്രട്ടേറിയേറ്റില്‍ ശ്രീമതി പങ്കെടുത്തില്ല. എന്നാല്‍ ഇന്നലെത്തെ സംസ്ഥാന സമിതിയില്‍ പങ്കെടുത്തു. ശ്രീമതിയെ വിലക്കിയത് സ്ഥീരീകരിക്കാന്‍ നേതാക്കളും തയാറായിട്ടില്ല.

75 വയസ് പിന്നിട്ട പി.കെ.ശ്രീമതി ജനാധിപത്യ മഹിളാ അസോസിയഷന്റെ അഖിലേന്ത്യാ പ്രസിഡന്റ്് എന്ന നിലയിലാണ് പ്രായപരിധിയില്‍ ഇളവ് നേടിയത്. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ്. പ്രായപരിധിയില്‍ ഇളവ് നല്‍കാന്‍ ധാരണയുണ്ടായിരുന്നത്.എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം വന്നപ്പോള്‍ ശ്രീമതി കൂടി അതില്‍ ഉള്‍പ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group