Join News @ Iritty Whats App Group

രോഹിത് വെമുല നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണം, കർണാടക മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്


ബെംഗ്ലൂരു : രോഹിത് വെമുല നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് രാഹുൽ ഗാന്ധി കത്ത് നൽകി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദളിത്, ആദിവാസി വിദ്യാർത്ഥികൾ വിവേചനം നേരിടുന്നത് അംഗീകരിക്കാനാകില്ലെന്നും നിയമം ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട്, അംബേദ്കർ ജയന്തി ദിവസമാണ് രാഹുൽ ഗാന്ധി കത്ത് അയച്ചത്. കത്ത് സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ച രാഹുൽ, നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ജാതി സെൻസസ് കർണാടകയിൽ വലിയ വിവാദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ കത്ത് എന്നതാണ് ശ്രദ്ധേയം.

Post a Comment

أحدث أقدم
Join Our Whats App Group