കുവൈത്ത് സിറ്റി: രണ്ടുമാസം മുൻപ് കുവൈത്തിലെത്തിയ യുവാവിനെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കിനാനൂർ പരപ്പ സ്വദേശി കൊച്ചുവീട്ടിൽ ആദർശ് രാജു (29) വിനെയാണ് വ്യാഴാഴ്ച രാത്രി സഅദ് അബ്ദുള്ള സിറ്റി പ്രദേശത്തെ സ്വദേശിയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അവിവാഹിതനാണ് ആദർശ് രാജു. കൊച്ചുവീട്ടിൽ രാജു ബിന്ദു എന്നിവരുടെ മകനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കാസർഗോഡ് ജില്ലാ അസോസിയേഷൻ (KEA)ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
إرسال تعليق