വാരണാസി: പഞ്ചഗംഗ ഘട്ടിലെ
ആലംഗീർ (ധരഹര) മസ്ജിദ്
ബിജെപി എംഎൽഎയും സംഘവും
വൃത്തിയാക്കിയതിനെ ചൊല്ലി വിവാദം.
തിങ്കളാഴ്ചയാണ് സിറ്റി സൗത്തിൽ നിന്നുള്ള
എംഎൽഎ നീലകാന്ത് തിവാരിയും
അനുയായികളും ചേർന്ന് പള്ളി
വൃത്തിയാക്കിയത്.
തങ്ങളുടെ അനുവാദം കൂടാതെയാണ് ബിജെപി എംഎല്‍എയും 20ഓളം അനുയായികളും പള്ളി വളപ്പിലേക്ക് പ്രവേശിച്ചതെന്ന് പരിപാലകൻ റാഷിദ് അലി പറഞ്ഞു. തെരുവ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന അതേ ചൂല്‍ ഉപയോഗിച്ചാണ് പള്ളി വളപ്പ് തൂത്തുവാരാൻ തുടങ്ങിയത്. ഇത് അന്യായവും അപമാനകരവുമാണ്. തദ്ദേശവാസികളുമായി നല്ല ബന്ധം പുലർത്തുന്നതിനാലും ഒരു തരത്തിലുള്ള കുഴപ്പവും സൃഷ്ടിക്കാൻ ആഗ്രഹിക്കാത്തതിനാലും ഞങ്ങള്‍ ഉടനടി എതിർപ്പ് ഉന്നയിച്ചില്ല. പള്ളിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥർ എംഎല്‍എയെയും അനുയായികളെയും തടഞ്ഞില്ലെന്നും യാസീൻ പറഞ്ഞു. എംഎല്‍എ തൂത്തുവാരുമ്ബോള്‍ കൂടെയുണ്ടായിരുന്നവർ മോദി-യോഗി സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു.
അതേസമയം, പാർട്ടി സ്ഥാപക ദിനാഘോഷവും ഏപ്രില്‍ 11ന് പ്രധാനമന്ത്രിയുടെ സന്ദർശനവും കണക്കിലെടുത്ത് ആരംഭിച്ച പ്രത്യേക ശുചിത്വ പരിപാടിയുടെ ഭാഗമായാണ് പഞ്ചഗംഗ ഘട്ടും സമീപ പ്രദേശങ്ങളും വൃത്തിയാക്കിയതെന്ന് നീലകാന്ത് തിവാരി പറഞ്ഞു. തർക്കം നിലനില്‍ക്കുന്ന മസ്ജിദാണിത്. ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഇതുള്ളത്.
إرسال تعليق