ഇരിട്ടി: സംസാരശേഷിയില്ലാത്തവ ഇരിട്ടി
മേഖലയിലുള്ളവർക്ക് ഒത്തു കൂടാനും
സൗഹൃദം പങ്കിടാനുമായി ഇടം ഒരുങ്ങുന്നു.
വർഷങ്ങളായി ഇവരുടെ കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒന്നിച്ചിരിക്കാനും ഒത്തുകൂടാനും സ്ഥിരമായി ഒരിടമില്ലാത്തത് ഇവരെ അലട്ടിയിരുന്നു. ക്രിസ്തുമസിനും പെരുന്നാളിനുമെല്ലാം പരിമിതികള്‍ക്ക് നടുവിലും സംഘടനയിലെ അംഗങ്ങള്‍ കുടുംബത്തോടൊപ്പം ഒത്തുകൂടിയിരുന്നു. അപ്പോഴെല്ലാം സ്വന്തമായി ഒരു സ്ഥലം ഇതിനായി വേണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. ടൗണില്‍ വൻ തുക ഡെപ്പോസിറ്റ് നല്‍കി ഒരു മുറിയെടുത്ത് പ്രതിമാസം വാടകയുള്‍പ്പടെ നല്‍കി ഇത്തരമൊരു സംവിധാനം ഒരുക്കുക എന്നത് സംഘടനയ്ക്ക് സാധ്യമായിരുന്നില്ല. എങ്കിലും ഇവരുമായി അടുത്ത ബന്ധം പുലർത്തി വരുന്ന വി.ജി. സുനിലിനൊപ്പം ഒരു മുറിക്കായുള്ള അന്വേഷണം തുടർന്നു കൊണ്ടേയിരുന്നു.
അന്വേഷണങ്ങള്‍ക്കൊടുവില്‍ ഇരിട്ടി പയഞ്ചേരി മുക്കില്‍ ഡെപ്പോസിറ്റില്ലാതെ വാടക മാത്രം നല്‍കിയാല്‍ മതിയെന്ന ധാരണയില്‍ കെട്ടിട ഉടമ മുറി നല്‍കാൻ തയാറായി. മുറി കിട്ടിയതോടെയാണ് വർഷങ്ങളായുള്ള ഇവരുടെ സ്വപ്നം പൂവണിയുന്നത്. 27ന് പയഞ്ചേരി മുക്കിലെ ക്ലബിന്‍റെ ഉദ്ഘാടനം നടത്തും.
ഇരിട്ടി, ഉളിക്കല്‍, മട്ടന്നൂർ, കീഴ്പള്ളി, കൊട്ടിയൂർ തുടങ്ങിയ മേഖലകളിലെ അംഗങ്ങളാണ് ഇരിട്ടി താലൂക്ക് റിക്രിയേഷൻ ക്ലബ് ഫോർ ദി ഡെഫിലുള്ളത്. അംഗങ്ങളില്‍ പലരുടെയും പങ്കാളികളും സംസാരശേഷി ഇല്ലാത്തവരാണ്.
إرسال تعليق