സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം തുടരുന്ന വനിത സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇനി ഒരാഴ്ച മാത്രം. ഇതുവരെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാത്ത പശ്ചാത്തലത്തില്‍ കടുത്ത സമരമുറകള്‍ പ്രയോഗിക്കാനാണ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ തീരുമാനം.
ഇന്നലെ ഒറ്റക്കാലില്‍ കല്ലുപ്പില്‍ മുട്ട് കുത്തി ഇരുന്നായിരുന്നു സമരം. സമരം ഇന്ന് 12 ആം ദിവസമാണ്. ഇതിനിടെ പല വ്യത്യസ്ത സമര രീതികളും പ്രയോഗിച്ചിട്ടും സര്‍ക്കാര്‍ ഇവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. അവസാന ആഴ്ച എങ്കിലും ചര്‍ച്ച ഉണ്ടാകും എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. റാങ്ക് ലിസ്റ്റില്‍ നിന്ന് കൂടുതല്‍ നിയമനം നടത്തുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നിവയാണ് ഇവരുടെ സമരാവശ്യം.ഈ മാസം 19നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്.
إرسال تعليق