Join News @ Iritty Whats App Group

കൂട്ടുപുഴ വളവു പാറയിൽ പൂച്ചപ്പുലിയെ വാഹനമിടിച്ച്ച ത്ത നിലയിൽ കണ്ടെത്തി

ഇരിട്ടി: പൂച്ചപുലിയെ വാഹനമിടിച്ച് ചത്ത നിലയിൽ
കണ്ടെത്തി. കൂട്ടുപുഴ വളവുപാറയിയിലാണ്
റോഡിൽ പൂച്ചപ്പുലിയെ വാഹനം ഇടിച്ചു ചത്ത നിലയിൽ
കണ്ടെത്തിയത്. ഇത് പുലിക്കുട്ടിയാണെന്ന നിലയിൽ
ചിത്രം സഹിതം സാമൂഹ്യ മാധ്യമങ്ങൾ വാർത്ത
പ്രചരിച്ചത് ആശങ്ക പരത്തിയതോടെ ഇരിട്ടി സെക്ഷൻ
ഫോറസ്റ്റർ സി.സുനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ്
ഓഫിസർ ഉത്തര എന്നിവരുടെ നേതൃത്വത്തിൽ
സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പൂച്ച
പുലിയാണെന്നു സ്ഥിരീകരിച്ചത്. ആറളം വന്യജീവി
സങ്കേതത്തിൽ എത്തിച്ചു ആർആർടി വെറ്ററിനറി
ഓഫിസർ ഡോ. ഏലിയാസ് റാവുത്തറുടെ നേതൃത്വത്തിൽ
പോസ്റ്റ് മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group