കേളകം: മലയോര ഗ്രാമങ്ങളിൽ
ഡെങ്കിപ്പനി ഭീഷണി ഉയരുന്നു. ഈ
മാസം കൊട്ടിയൂർ, കേളകം, കണിച്ചാർ
പഞ്ചായത്തുകളിലായി 17 പേരാണ് ഡെങ്കിപ്പനി
ബാധിച്ച് ചികിത്സ തേടിയത്.
കേളകത്തെ ഒന്നാം വാർഡില്‍ മൂന്നുപേർക്കും നാലാം വാർഡില്‍ രണ്ടു പേർക്കും അഞ്ചാം വാർഡില്‍ നാലുപേർക്കുമാണ് രോഗമുള്ളത്. കണിച്ചാർ പഞ്ചായത്തില്‍ ഒന്ന്, ഒൻപത് വാർഡുകളിലെ ഓരോരുത്തർക്കും ഡെങ്കിപ്പനി ബാധിച്ചു. വീട്ടുപരിസരങ്ങളെ കൊതുകുകള്‍ പെരുകുന്ന ഉറവിടമാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ഡെങ്കിപ്പനി വ്യാപനത്തെ തുടർന്ന് കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പിന്‍റേയും, ഗ്രാമ പഞ്ചായത്തിന്‍റേയും നേതൃത്വത്തില്‍ ചേർന്ന യോഗം പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കാൻ തീരുമാനിച്ചു.
إرسال تعليق