കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 16 പേര്‍ക്ക് ഭക്ഷ്യവിഷബാധ. 26-ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഫാസ് എന്ന കുഴിമന്തി കടയില്‍ നിന്ന് മന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച16 പേര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കുശേഷം കട അടച്ചുപൂട്ടി. അതേസമയം, ഭക്ഷവിഷബാധയേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.
കുഴിമന്തി കഴിച്ച 16 പേര്‍ക്ക് ഭക്ഷ്യവിഷബാധ
News@Iritty
0
إرسال تعليق