കണ്ണൂർ: വാഹന പെർമിറ്റ് രജിസ്ട്രേഷന് അപേക്ഷ കൊടുക്കുന്പോള്‍ വീട്ടുമുറ്റത്ത് വാഹനം പാർക്ക് ചെയ്ത് ഓടിക്കണമെന്ന സാക്ഷ്യപത്രം നല്‍കണമെന്ന വിചിത്ര തീരുമാനവുമായി കണ്ണൂർ ആർടി ഓഫീസ്.
കഴിഞ്ഞ ദിവസം ചേർന്ന ആർടിഎ ബോർഡ് യോഗത്തിലാണ് തീരുമാനം.
കോർപറേഷൻ പരിധിയിലെ എല്ലാ ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും പെർമിറ്റിന് അപേക്ഷ കൊടുക്കുന്പോള്‍ വീട്ടുമുറ്റത്ത് വാഹനം പാർക്ക് ചെയ്ത് ഓടണമെന്നാണ് സാക്ഷ്യപത്രം നല്‍കേണ്ടത്. ഇത് 200 രൂപയുടെ മുദ്രപ്പത്രത്തില്‍ അപേക്ഷയോടൊപ്പം നല്‍കണം.
മറ്റ് ജില്ലകളിലൊന്നുമില്ലാത്ത നിയമമാണ് ഇവിടെ നടപ്പിലാക്കുന്നതെന്ന് ഓട്ടോതൊഴിലാളികള്‍ ആരോപിച്ചു. ഇ-സ്റ്റാന്പ് വന്നതിന് ശേഷം അപേക്ഷ നല്‍കാൻ മുദ്രപ്പത്രം കിട്ടാനില്ലാത്ത സ്ഥിതിയാണിപ്പോള്‍. പെർമിറ്റ് പുതുക്കുന്നതിനായി മുദ്രപ്പത്രം വാങ്ങാനായി നെട്ടോട്ടമോടുകയാണ്. സൈറ്റിന്‍റെ തകരാർ മൂലം കണ്ണൂർ കോർപറേഷൻ പരിധിയില്‍ വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കുന്നത് ഒഴിവാക്കിയതോടെയാണ് ജില്ലയില്‍ ഇത്തരത്തിലൊരു തീരുമാനം നടപ്പിലായതെന്ന് ഓട്ടോതൊഴിലാളികള്‍ പറഞ്ഞു. നിലവില്‍ പല ട്രാൻസ്പോർട്ട് വാഹനങ്ങളും ഇപ്പോള്‍ പെർമിറ്റില്ലാതെയാണ് നഗരത്തിലൂടെ സർവീസ് നടത്തുന്നത്.
إرسال تعليق